തൊടുപുഴ: നഗരമേഖലയിലെ നിരത്തുകള്‍ കൈയേറാന്‍ ആരെയും അനുവദിക്കില്ലെന്ന് തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിലാണ് നിര്‍ദേശം നല്‍കിയത്.
പാതയോരത്ത് അനധികൃത കച്ചവടവും കൈയേറ്റവും നടത്താന്‍ ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതുമൂലം പല സ്ഥലങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട് . ഇത് പരിഹരിക്കുന്നതിനായി സംയുക്ത പരിശോധന നടത്തുന്നതിനും തീരുമാനിച്ചു. കൂടാതെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു ചെയര്‍പേഴ്സണ്‍ അറിയിച്ചു.
രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗ് കര്‍ശനമാക്കും. നഗരത്തില്‍ ഓടകള്‍ക്ക് കുറുകെ ഒടിഞ്ഞ കവര്‍ സ്ലാബുകള്‍ അടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതിന് പിഡബ്ല്യുഡിക്ക് നിര്‍ദേശം നല്കി.
നഗരത്തില്‍ തെളിയാത്ത സ്ട്രീറ്റ് ലൈറ്റുകള്‍ എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി ചെയര്‍പേഴ്സണ്‍ അറിയിച്ചു. വെങ്ങല്ലൂര്‍ ജംഗ്ഷനിലെ കേടായ സിഗ്നല്‍ ലൈറ്റുകള്‍ അറ്റകുറ്റപ്പണി നടത്തി. പ്രധാന ജംഗ്ഷനുകളില്‍ സീബ്രാലൈന്‍ വരയ്ക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.
വൈസ് ചെയര്മാന് കെ. ദീപക്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, പോലീസ്, മോട്ടോര്‍ വാഹനം, പിഡബ്ല്യുഡി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.